nctv news pudukkad

nctv news logo
nctv news logo

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 15ന് 2 മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പാഡി. പി.ഒ 680 699 എന്ന വിലാസത്തിലോ chcmattathur@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വിളിക്കുക- 9447669681

Leave a Comment

Your email address will not be published. Required fields are marked *