ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 1977-78 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുച്ചേര്‍ന്നു. പുതുക്കാട് നടന്ന ചടങ്ങ് റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജെയ്‌സണ്‍ മാളിയേക്കല്‍ അധ്യക്ഷനായി. ഫാദര്‍ ബാബു പാണാട്ടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.എല്‍. ചാള്‍സ്, ട്രഷറര്‍ എം.പി. റാഫി, ജോര്‍ജ് തട്ടില്‍, കെ.എ. തോമാസ് കൂടലി, ഷാജു ഒല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു
