നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു
82 വയസായിരുന്നു. വാര്‍ധക്യാവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഒല്ലൂര്‍ എടക്കുന്നി സ്വദേശിയാണ്. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാര്‍. 2021ലെ തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തത്. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസില്‍ ഇടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു …
നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു Read More »