നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിന് മക്കളെ ശിഷ്യപ്പെടുത്തിക്കൊണ്ടാണ് പത്തു ദിവസത്തേയ്ക്കുള്ള നീന്തല്‍ പരിശീലനം വിദ്യാലയം സംഘടിപ്പിച്ചത്. പതിനെട്ടു വര്‍ഷമായി ആയിരക്കണക്കിനു പേരെ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിദഗ്ധ പരിശീലകനാണ് ഹരിലാല്‍. കുഴിക്കാട്ടുശ്ശേരിയിലെ മഷിക്കുളത്തിലായിരുന്നു പരിശീലനം. നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നീന്തല്‍ പഠിച്ചു എന്നത് ഈ പരിശീലനത്തെ വ്യത്യസ്തമാക്കി. മുങ്ങിമരണങ്ങളും കേരളത്തെ ഗ്രസിച്ച പ്രളയവുമാണ് ഈ അവധിക്കാലം നീന്തല്‍ പരിശീലന കാലമാക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. എഴുത്തുകാരനും ബ്ലോഗറും പൂര്‍വ്വവിദ്യാര്‍ഥിയുമായ സജീവ് എടത്താടാന്‍ നീന്തല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് കെ.എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് വി.ആര്‍. മനോജ്, സിബി സുരേഷ്, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.
ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍
