വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. മണ്ണുത്തി സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗത കുരുക്കുണ്ടായി. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറാണ് മുന്നില്‍ പോയിരുന്ന ലോറിക്കു പുറകില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന ബസ് കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിപോകുകയായിരുന്നു. അഗ്‌നിരക്ഷസേനയും കൊടകര പോലീസും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ഇവരുടെ പരിക്ക് സാരമുള്ളതാണ്. മുക്കാട്ടുകര സ്വദേശികളായ അയ്യന്തോള്‍ വീട്ടില്‍ 64 വയസുള്ള ജോസഫ്, 56 വയസുള്ള ക്രിസ്റ്റി, 46 വയസുള്ള നിഷ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുന്നില്‍ പോയിരുന്ന ചരക്കു ലോറി പെട്ട് ബ്രേക്ക് ചെയ്യതിനെ തുടര്‍ന്നാണ് കാര്‍ ലോറിയില്‍ ഇടിച്ചത്.
ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു
