വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. പ്ലാസ്റ്റിക് മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങളുമാണ് തോട്ടില്‍ അടിഞ്ഞുകൂടുന്നത്. വേനല്‍ചൂട് കടുത്തതോടെ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമായി തോടിനെ ആശ്രയിക്കുന്നവര്‍്ക്ക് വെള്ളത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യം ദുരിതമായിട്ടുണ്ട്. തോട്ടില്‍ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഷട്ടറുകളിലാണ് മാലിന്യം അടിഞ്ഞു കൂടിയിട്ടുള്ളത്. മഴപെയ്ത് തോട് കവിഞ്ഞൊഴുകുമ്പോള്‍ ഈ മാലിന്യങ്ങളത്രയും ഇരുകരകളിലായുള്ള കൃഷിയിടങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ചെട്ടിച്ചാല്‍, വാസുപുരം നരയന്‍കുറ്റി എന്നിവിടങ്ങളിലെ ഷട്ടറുകളോടു ചേര്‍ന്നുള്ള പാടങ്ങളില്‍ ഓരോ വര്‍ഷവും വന്‍തോതിലാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്നടിയുന്നത്.
വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു
