വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. നീന്തല്‍താരം സി.ആര്‍. രാജന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് ബാച്ചുകളിലായി 70 കുട്ടികളാണ് പരിശീലനം പൂര്‍ത്തികരിച്ചത്. മെയ് ആദ്യവാരം അടുത്ത ബാച്ചിലെ 30 കുട്ടികള്‍ക്കായി ക്യാമ്പ് ആരംഭിക്കും. കോര്‍ഡിനേറ്ററായ എ.ടി. ജോസിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പരിശീലനം നടത്തിയത്.
മുപ്ലിയം പുളിയാനിക്കുന്നില്‍ നടന്നു വന്നിരുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു
