nctv news pudukkad

nctv news logo
nctv news logo

മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

 മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ലിറ്റര്‍ കണക്കിനു ശുദ്ധജലം പാഴാകാന്‍ തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ല. കുഞ്ഞക്കര ഭാഗത്തേക്ക് വെള്ളം കിട്ടുന്നതുമായി ബന്ധപ്പെട്ട് വാല്‍വ് മാറിയിരുന്നു ഇതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുളിഞ്ചോട് ജംഗ്ഷനു സമീപത്ത് 4 മാസമായി വന്‍തോതിലാണ് ജലം പാഴാകുന്നത്. 3 തവണ ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാനായില്ല. ചോര്‍ച്ച സംഭവിച്ച വിവരം അധികൃതരെ അറിയിച്ചപ്പോള്‍ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു. റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നതും ഇവിടെ പതിവാണ്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്‍പിലൂടെ വെള്ളം ഒഴുകുന്നത് വ്യാപാരികള്‍ക്കും തലവേദനയാവുകയാണ്. വേനല്‍ച്ചൂടില്‍ വെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ലക്ഷക്കണക്കിന് ലീറ്റര്‍ ജലം പാഴാകുന്നതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്നു പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *