വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. വെള്ളികുളങ്ങര പൊലീസ് എസ്എച്ച്ഒ എസ്. സുജാതന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ക്ലാസ് നയിച്ചു. വിജിലന്‍സ് സീനിയര്‍ സിപിഒ പി.വി. സെല്‍വകുമാര്‍, വെള്ളിക്കുളങ്ങര ഗ്രാമീണവായനശാല ജോ.സെക്രട്ടറി എ.യു. ഷിഹാബുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു
