കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു. റമദാന്‍ വിഷു ആരംഭത്തില്‍ തുടങ്ങിയ വിലവര്‍ദ്ധന മുകളിലേക്കു തന്നെയാണ്. പാവയ്ക്ക 100-140 വരെയും രൂപയും ചെറുനാരങ്ങാ 150-160 വരെയും ബീറ്റ്‌റൂട്ട് 45-50 വരെയും ബീന്‍സ് 150-170 രൂപ വരെയും വെണ്ടയ്ക്ക 60, തക്കാളി 45 എന്നിങ്ങനെയാണ് നിരക്ക്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം വേനല്‍മഴയെത്താത്തത് പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. വേനല്‍ കനത്തതോടെ ജ്യൂസ് വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്
കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു
