യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ല
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍ അവധിയില്‍ പോയതിനാല്‍ മെയ് 30 വരെ യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെയ് 28 വരെ സിറ്റിംഗ് നടത്തുന്നു. മെയ് 4 ന് കാറളം, 7 ന് തിരുവില്വാമല, 10 നും 14 നും പഴയന്നൂര്‍, 16 ന് അന്നമനട, 18 ന് വേലൂര്‍, 21 ന് കൈപ്പമംഗലം, 23 ന് കൊണ്ടാഴി, 28 ന് മുല്ലശ്ശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റിംഗ് നടത്തുന്നത്. അംശദായം ഓണ്‍ലൈനായി അടവാക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ സിറ്റിംഗിന് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ സയന്‍സ്, ഇകൊമേഴ്‌സ്, എ.ഐ, ഇലക്ട്രോണിക്‌സ്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. മെയ് 2 മുതല്‍ ഒരുമാസത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005029.
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘ഇന്‍ഡസ്ട്രി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ക് ഷോപ്പ്’ സംഘടിപ്പിക്കുന്നു. മെയ് 8 മുതല്‍ 10 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ മെയ് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800.
പി.എസ്.സി ലാബോറട്ടറി ടെക്‌നീഷ്യന്‍ അഭിമുഖം
തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലാബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് 2024 ജനുവരി 6 ന് പ്രസിദ്ധീകരിച്ച 02/2024/ഡിഒആര്‍ നമ്പര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് 8 മുതല്‍ 10 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.
സഹകരണ സംഘം ജീവനക്കാര്‍ക്ക് ഹ്രസ്വകാല പരിശീലനം
സര്‍ക്കാര്‍ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ കിംബ് (എസ്.കെ.ഡി.സി) പുന്നപ്രയില്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ പ്രൊമോഷനും, ഇന്‍ക്രെമെന്റിനും വേണ്ടി സഹകരണ ചട്ടം 185 (1) പ്രകാരമുള്ള അഞ്ചുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി മെയ് 14 മുതല്‍ 18 വരെ ഓണ്‍ലൈനായി (ഗൂഗിള്‍ മീറ്റ്) സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9037323239, 9496244701 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.