nctv news pudukkad

nctv news logo
nctv news logo

Kerala news

മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായികൊടകര ഗവ.എല്‍ പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി

ക്യാംപിന് ഡോ. വിഷ്ണു പിള്ള, പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍, പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, കെ.വി. രാമജയന്‍, പി. പങ്കജാക്ഷന്‍, അനില്‍ വടക്കേടത്ത്, സഞ്ജീവ് കെ. മേനോന്‍, ബി. ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാംപില്‍ നിന്നും 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു. എല്ല മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ക്യാംപ് നടത്തുന്നത്.

ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് & ഡീലേഴ്‌സ് അസോസിയേഷന്‍ സിഐടിയു പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍, സിഐടിയു വരന്തരപ്പിള്ളി പഞ്ചായത്ത് കണ്‍വീനര്‍ സന്തോഷ് തണ്ടാശ്ശേരി, എന്‍.എ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് പി.കെ. ശിവരാമന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി, സെക്രട്ടറി എന്‍.എ. സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.കെ. അശോകന്‍, ട്രഷറര്‍ ലൈവിന്‍ സേവ്യര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ഫലവൃക്ഷതൈകള്‍ 75% സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റംബൂട്ടാന്‍ റെഡ്, ബെയര്‍ ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് ,ജബോട്ടീകാബ, പ്ലാവ് തേന്‍വരിക്ക എന്നീ 5 തൈകള്‍ അടങ്ങിയ 250 യൂണിറ്റ് എന്ന തരത്തില്‍ ആകെ 1250 തൈകളാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍. 2500 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ആദ്യഘട്ട സ്‌ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പേരാണ് രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജില്ലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയത്. പ്രാഥമിക രോഗനിര്‍ണയ പരിശോധനകള്‍, സംശയനിവാരണം എന്നിവയ്ക്ക് പുറമേ സൗജന്യ ടെസ്റ്റുകള്‍, തുടര്‍ന്നുള്ള ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും …

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു Read More »

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്. ഗ്യാനേഷ് കുമാറും,സുഖ് ബീര്‍ സിംഗ് സന്ധുവും …

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു Read More »

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി

കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുഞ്ഞമര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നാരായണന്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരുന്നു ക്യാമ്പ് നടത്തിയത്.

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ്‌കെ.ജി. രജീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍ ,അംഗങ്ങളായ കെ.വി.നന്ദകുമാര്‍, എം.എം. ഗോപാലന്‍, സി.എ. റെക്‌സ്, പ്രനില ഗിരീശന്‍, ഷീബ ജോഷി, ടി.വി. പ്രജിത്ത്, ഷിനി ജെയ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ സന്തോഷ്, സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാനിക്കോട് ആര്‍ പി എസ് റോഡ് നവീകരിക്കുന്നു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി സകറിയ, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവിലാണ് നവീകരണം.

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, ലിഫ്റ്റ് ഇറിഗേഷന്‍ പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, വാര്‍ഡ് അംഗം സി.എ. റെക്‌സ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പപദ്ധതികളില്‍ ഉള്‍പ്പെടുത്തി 574400 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 1 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും …

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു Read More »

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി. മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിലെ അയ്യപ്പന്റെ മകള്‍ 22 വയസുള്ള നന്ദിനിക്കാണ് ചികില്‍സ ലഭ്യമാക്കിയത്. ഏഴു മാസം ഗര്‍ഭിണിയായ നന്ദിനിക്ക് ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നന്ദിനിയുടെ പിതാവ് ഇവര്‍ക്ക് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് നന്ദിനിയെ …

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി Read More »

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

വേനൽ: കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം വേനൽ കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി

സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് കെ.എന്‍. ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ആര്‍പി ശാലിനി ജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗിരിജ ബാലന്‍, ശോഭന ഹരിദാസ്, ടി.ആര്‍. ഔസേപ്പു കുട്ടി, ടി.ഡി. ശ്രീധരന്‍, ഒ.സി. പ്രകാശന്‍, ഷാജു കാവുങ്ങല്‍, ടി.ഡി. സഹജന്‍, എ.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരു രൂപയ്ക്ക് തണുത്തതോ, തണുപ്പില്ലാത്തതോ ആയ ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു

ജില്ലയിലെ ആദ്യത്തെ ഒ.പി. ലെവല്‍ പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജനപ്രതിനിധികളായ പോള്‍സണ്‍ തെക്കുംപീടിക, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗ്ഗീസ്, സൈമണ്‍ നമ്പാടന്‍, മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, കെ.കെ. സലീഷ്, ലിന്റോ തോമസ്, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, എച്ച്എംസി പ്രതിനിധി എ.എസ്. സാദ്ദിഖ് എന്നിവര്‍ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു Read More »

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് …

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

പുതുക്കാട് എസ്എന്‍ ഇംഗ്ലീഷ് മീഡിയം പ്രീ സ്‌കൂള്‍ നാല്‍പ്പതാം വാര്‍ഷികവും രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. എസ്എന്‍ പ്രീ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കലാരംഗത്ത് മികവ് തെളിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. പ്രശസ്ത സീരിയല്‍ താരം ചിത്ര പ്രസാദ്, മാസ്റ്റര്‍ ജാതവേദ് കൃഷ്ണന്‍, മുന്‍ സംഗീത അധ്യാപിക വാസതി വിജയകുമാര്‍, യോഗാസന ദേശീയ ചാമ്പ്യന്‍ മാസ്റ്റര്‍ ശ്രീനികേത് എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി …

പുതുക്കാട് എസ്എന്‍ ഇംഗ്ലീഷ് മീഡിയം പ്രീ സ്‌കൂള്‍ നാല്‍പ്പതാം വാര്‍ഷികവും രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

മണ്ണംപേട്ട കരുവാപ്പടിയില്‍ പുണ്യ പ്രൊഡക്ടസിന്റെയും വീവണ്‍ അസോസിയേറ്റ്‌സിന്റെയും സൗഹൃദ കൂട്ടായ്മയുടെ വാര്‍ഷികാഘോഷവും പാലിയേറ്റിവ് അംഗങ്ങളുടെ സ്‌നേഹ കൂട്ടായ്മ വിരുന്നും ഒരുക്കി

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ പാലിയേറ്റിവ് സഹായ വിതരോണദ്ഘാടനം നിര്‍വഹിച്ചു. സിനിമതാരം സുനില്‍ സുഖദ വിശിഷ്ടാതിഥിയായിരുന്നു. എന്‍.വി.വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍.വിനീഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ചന്ദ്രന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി, കെ.ആര്‍.രാഹുല്‍, കെ.യു.ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി വടക്കുമുറിയില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന തണല്‍ വീടിന്റെ ശിലാസ്ഥാപനം ഒബെറോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് നിര്‍വഹിച്ചു

ചടങ്ങ് കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്.പട്ടാഭിരാമന്‍ നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍വീട് പ്രസിഡന്റ് സി.എ.സലീം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ഷൈജു പട്ടിക്കാട്ടുകാരന്‍, പി.കെ.നവാസ്, പി.അബ്ദുള്‍ മജീദ്, ടി.ഐ.നാസര്‍, പി.കെ.ജലീല്‍, പി.കെ.ബഷീര്‍, എ.എ.ലത്തീഫ്, ടി.കെ.റിയാസ്, സി.എ.ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഭരണ സമിതി 5 കോടിയില്‍പരം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി അടച്ച് പൂട്ടി നിക്ഷേപകരായ സധാരണക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് രൂപീകരിച്ച സമരസമിതിയുടെ യോഗം സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ എം.വി.സുരേഷ് ഉദ്ഘാടനം ചെയ്തു

പുതുക്കാട് മണ്ഡലം സഹകരണ സെല്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ബൈജു ചെല്ലിക്കര അധ്യക്ഷനായി. സഹകരണ സെല്‍ ജില്ല കമ്മിറ്റി അംഗം എ.ഡി. സര്‍ജദാസ് നിയമ വശങ്ങളെ കുറിച്ച് സംസാരിച്ചു. പട്ടികജാതി മോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, സമരസമിതി ചെയര്‍മാന്‍ വിനീത്, വൈസ് ചെയര്‍മാന്‍ റാണി നെല്ലായി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈത്താരം, ഹോസ്പിറ്റല്‍ സൂപ്രണ്ട് എം.വി.റോഷ് എന്നിവര്‍ പ്രസംഗിച്ചു.