ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. എസ്എന്‍ പ്രീ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കലാരംഗത്ത് മികവ് തെളിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. പ്രശസ്ത സീരിയല്‍ താരം ചിത്ര പ്രസാദ്, മാസ്റ്റര്‍ ജാതവേദ് കൃഷ്ണന്‍, മുന്‍ സംഗീത അധ്യാപിക വാസതി വിജയകുമാര്‍, യോഗാസന ദേശീയ ചാമ്പ്യന്‍ മാസ്റ്റര്‍ ശ്രീനികേത് എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, വൈസ് മെന്‍ ക്ലബ് ഗവര്‍ണര്‍ ജോബി പുത്തിരിക്കല്‍, എസ് എന്‍ സ്‌കൂള്‍ ഡയറക്ടര്‍ പി ആര്‍ വിജയകുമാര്‍, ഹെഡ്മിസ്ട്രസ് ബേബി വിജയകുമാര്‍, പുതുക്കാട് ടൗണ്‍ വൈസ് മെന്‍ ക്ലബ് സെക്രട്ടറി കെ എല്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് എസ്എന്‍ ഇംഗ്ലീഷ് മീഡിയം പ്രീ സ്‌കൂള്‍ നാല്‍പ്പതാം വാര്‍ഷികവും രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
