ജില്ലയിലെ ആദ്യത്തെ ഒ.പി. ലെവല്‍ പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജനപ്രതിനിധികളായ പോള്‍സണ്‍ തെക്കുംപീടിക, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗ്ഗീസ്, സൈമണ്‍ നമ്പാടന്‍, മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, കെ.കെ. സലീഷ്, ലിന്റോ തോമസ്, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, എച്ച്എംസി പ്രതിനിധി എ.എസ്. സാദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു. 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റും, 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് യോഗാഹാളും നിര്‍മ്മിച്ചത്. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണനേയും, പ്രാരംഭകാലത്ത് ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തില്‍ യോഗ പരിശീലിക്കുന്നവരുടെ യോഗ നൃത്തശില്‍പം അരങ്ങേറി.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു
