nctv news pudukkad

nctv news logo
nctv news logo

Kerala news

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും …

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ Read More »

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട സീതത്തോട് ആങ്ങമുഴി കോട്ടമണ്ണില്‍ വീട്ടില്‍ 21 വയസുള്ള റിയ റോയിക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു അപകടം. യുവതി വീഴുന്നതു കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ് ട്രാക്കില്‍ വീണുകിടന്ന യുവതിയെ യാത്രക്കാര്‍ ഇതേ ട്രെയിനില്‍ കയറ്റി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്‍മുള സ്റ്റേഷന്‍ പരിധിയില്‍ കാണാതായ …

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More »

വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചിമ്മിനി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി വനത്തിനകത്ത് വിറകുതോട് ഭാഗത്ത് കുളം നിര്‍മിച്ചു

ആവാസവ്യവസ്ഥയില്‍ തന്നെ ജലലഭ്യതയുണ്ടാക്കാനും ജലത്തിനായി വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുംവേണ്ടിയാണ് വനത്തിനകത്ത് കുളം നിര്‍മാണം നടത്തുന്നത്. ശ്രമദാനത്തിന് ഇഡിസി ചെയര്‍മാന്‍ എം.ടി.അനിത്ത് നേതൃത്വം നല്‍കി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.വി.അശോകന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍.ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായാ എം.വി.വിനയരാജ്, പി.ബിജിനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ തൃക്കൂര്‍ മണ്ഡലത്തില്‍ രാത്രിയിലും സ്ത്രീ പ്രവര്‍ത്തകരെത്തി

കല്ലൂര്‍ ആതൂരിലെ 55-ാം ബൂത്തില്‍ മഹിളാ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് രാത്രി പോസ്റ്റര്‍ ഒട്ടിക്കല്‍ നടത്തിയത്. രാത്രി 8 മുതലാണ് പോസ്റ്റര്‍ പതിക്കല്‍ നടത്തിയത്. പഞ്ചായത്ത് അംഗം ജിഷ ഡേവീസിന്റെയും നേതൃത്വത്തില്‍ ബിജിത വേണു പാലിയന്‍, ഷമീറ ഷാഹുല്‍ ഹമീദ്, സിസിലി ഷാജു, പി.കെ.ടിന്റു, ദേവാനന്ദ വേണു, പി.പി.അമ്മിണി എന്നിവരടങ്ങിയ സംഘമാണ് പ്രചാരണം നടത്തിയത്.

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു

ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടറുമായ ടി.പി. ബൈജു, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി. മാനേജര്‍ കെ.യു. ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് വിപിന്‍, രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി Read More »

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ …

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

പൊന്നൂക്കര മതിക്കുന്ന് ജി ജെ ബി സ്‌കൂളിലെ പഠനോത്സവം പൊന്നൂക്കര സെന്ററില്‍ നടത്തി

കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ അവതരിപ്പിച്ചു. പാഠഭാഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്‌കാരം എന്നിവ ഒരുക്കിയിരുന്നു. ഒല്ലൂക്കര ബിആര്‍സി സിആര്‍സിസി ജിന്‍സി, പിടിഎ പ്രസിഡന്റ് കെ.പി. ജെയ്‌സന്‍, പ്രധാനാധ്യാപിക സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത്

നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ വീട്ടില്‍ പോള്‍സന്‍ ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കൊടകര കോടാലി റൂട്ടിലെ ചുങ്കാലിലുള്ള പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് ഏതാണ്ട് 40 വര്‍ഷം മുമ്പാണ്. പിന്നീട് നാട്ടുകാരുടെ കൂട്ടായ്മയില്‍ പോള്‍സന്‍പടി ബസ് സ്‌റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇവിടെ നിര്‍മിക്കപ്പെട്ടു. പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. …

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത് Read More »

മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു

ഗണപതിഹോമം, കലശപൂജ, അഭിഷേകം, കാവടിയാട്ടം, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, അരുണ്‍ പാലാഴിയുടെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ടി.എസ്. വിജയന്‍, മേല്‍ശാന്തി സുരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് പാറമേക്കാവ് അയ്യപ്പന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 36 വയസുള്ള രാജേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു രാജേഷ് കുളിക്കാൻ പോയത്. ഏറെ വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുക്കാരും സുഹൃത്തുക്കളും ചേർന്ന് ചെക്ക് ഡാമിൽ തിരച്ചിൽ നടത്തിയാണ് രാജേഷിനെ രാത്രി 10 ഓടെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ ” കോമളവല്ലിയാണ് അമ്മ ‘ സഹോദരൻ: ഗിരീഷ്.

gold rate

 സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയുമായി.

ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പുതുക്കാട് തെക്കേതൊറവില്‍ താമസിക്കുന്ന താന്യം അന്തിക്കാട് വീട്ടില്‍ 51 വയസുള്ള മുരളിയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പാമ്പാന്‍തോടിനു സമീപം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എതിരെ വന്ന ബസില്‍ തട്ടാതിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആംബുലന്‍സ് മറിഞ്ഞത്. തൃപ്രയാര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ആംബുലന്‍സ് തകരാറിലായതിനെതുടര്‍ന്ന് ചേര്‍പ്പില്‍ നിന്നെത്തിയ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മുരളിയടക്കം 7 പേര്‍ക്കാണ് പരുക്കേറ്റത്. കൊടകര ശാന്തി ഹോസ്പിറ്റലിലെ നേഴ്‌സ് ദേവികയാണ് മുരളിയുടെ ഭാര്യ. മകള്‍- ശ്രീക്കുട്ടി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍ 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ നാല് വരെ …

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു

ശാഖ പ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. സമൂഹവും, പുതു തലമുറയിലെ മാറ്റങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇബി സബ്് എഞ്ചിനീയര്‍ അഭി തുമ്പൂര്‍ ക്ലാസ്സ് നയിച്ചു. മുതിര്‍ന്ന പൗരന്‍മാരേയും ആദ്യകാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസപുരസ്‌കാരവിതരണവും നടത്തി. വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, കെപിഎംഎസ് ഏരിയാ സെക്രട്ടറി ടി. എസ് സുബ്രഹ്മണ്യന്‍, ഏരിയാ പ്രസിഡന്റ് സി.എസ്. ഗോപി , ശാഖ സെക്രട്ടറി സുരേന്ദ്രന്‍ തമ്മണത്ത്, നാടന്‍പാട്ട് കലാക്കാരന്‍ തേശ്ശേരി …

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു Read More »

കല്ലൂര്‍ ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളായ 4 കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി കാവല്ലൂര്‍ സ്വദേശി തട്ടില്‍ പഴൂങ്കാരന്‍ അന്തോണി

പഴൂങ്കാരന്‍ അന്തോണിയുടെ ഭാര്യ ട്രീസയുടെ സ്മരണാര്‍ത്ഥമാണ് സ്‌നേഹഭവനം ഒരുക്കി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍ താക്കോല്‍ദാനം നടത്തി. പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമം ഡയറക്ടര്‍ ബ്രദര്‍ മാത്യൂസ് ചുങ്കത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഷെന്നി ആന്റോ പനോക്കാരന്‍, സുനില്‍ മുളങ്ങാടന്‍, മാത്യുസ് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായി.

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി

അടിവാരം പള്ളിയില്‍ നടന്ന പൊതുയോഗം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍് പത്രോസ് വടക്കുംചേരി അധ്യക്ഷനായി. സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, കനകമല യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി വിതയത്തില്‍, സെക്രട്ടറി ഷിബു ആട്ടോക്കാരന്‍, ട്രഷറര്‍ ജോസ് കറുകുറ്റിക്കാരന്‍, കൈക്കാരന്‍ ലിജോ ചാതേലി എന്നിവര്‍ പ്രസംഗിച്ചു.മലമുകളിലെ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കരുത്തി കാര്‍മ്മികത്വം വഹിച്ചു. രാവിലെ മലമുകളിലുള്ള കുര്‍ബ്ബാനകള്‍ക്ക് ജെയിംസ് കൊച്ചുപറമ്പിലും, ഫ്രാന്‍സിസ് പാറക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം …

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി Read More »

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷത വഹിച്ചു. തണല്‍ സര്‍ഗ്ഗോത്സവം 2024 ജൂണ്‍ 26 ന് പുതുക്കാട് സിജി ഓഡിറ്റോറിയത്തില് വച്ച് സംഘടിപ്പിക്കുന്നതിനും മുതിര്‍ന്ന പൌരന്മാരുടെ കലാസാംസ്‌ക്കാരിക പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നതിനും തീരുമാനിച്ചു. സര്‍ഗ്ഗോത്സവത്തിന്റെ ചെയര്‍മാനായി പ്രസിഡണ്ട് കെ.എം. ബാബുരാജിനേയും ജനറല്‍ കണ്‍വീനറായി ടി.കെ.ചാക്കുണ്ണിയേയും യോഗം തെരഞ്ഞെടുത്തു. പത്താം വാര്‍ഡിലെ തണല്‍ കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ഡ് അംഗം ടീന തോബി യുടെ …

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു Read More »

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി

മിക്‌സഡ് വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടിക്കാണ് ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി രണ്ടാം സ്ഥാനവും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തിരിപ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിക്‌സഡ് വിഭാഗത്തില്‍ ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല രണ്ടാം സ്ഥാനവും, െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. സദനം കുമരന്‍ കോളേജ് ഡയറക്ടര്‍ രവികുമാര്‍ മത്സരങ്ങളുടെ …

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി Read More »

രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ കുടുംബ സംഗമവും നോമ്പുതുറയും കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു

സാഹിത്യകാരി രാജകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ രാജു തലക്കാട്ടില്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. നിക്‌സണ്‍ പോള്‍, പിടിഎ പ്രസിഡന്റ് എം.എ. ഷിബു, എം പിടിഎ പ്രസിഡന്റ് ഷീജ, ടീന തോബി, രശ്മി ശ്രീശോബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പടന്ന സമാജം സെക്രട്ടറിയായി തിരഞ്ഞെടുത്ത സാബു പായമ്മലിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ ‘ പലതുള്ളി പെരുവെള്ളം’ രാജകുമാരി പ്രകാശനം ചെയ്തു.