കല്ലൂര്‍ ആതൂരിലെ 55-ാം ബൂത്തില്‍ മഹിളാ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് രാത്രി പോസ്റ്റര്‍ ഒട്ടിക്കല്‍ നടത്തിയത്. രാത്രി 8 മുതലാണ് പോസ്റ്റര്‍ പതിക്കല്‍ നടത്തിയത്. പഞ്ചായത്ത് അംഗം ജിഷ ഡേവീസിന്റെയും നേതൃത്വത്തില്‍ ബിജിത വേണു പാലിയന്‍, ഷമീറ ഷാഹുല്‍ ഹമീദ്, സിസിലി ഷാജു, പി.കെ.ടിന്റു, ദേവാനന്ദ വേണു, പി.പി.അമ്മിണി എന്നിവരടങ്ങിയ സംഘമാണ് പ്രചാരണം നടത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ തൃക്കൂര്‍ മണ്ഡലത്തില്‍ രാത്രിയിലും സ്ത്രീ പ്രവര്‍ത്തകരെത്തി
