ആവാസവ്യവസ്ഥയില്‍ തന്നെ ജലലഭ്യതയുണ്ടാക്കാനും ജലത്തിനായി വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുംവേണ്ടിയാണ് വനത്തിനകത്ത് കുളം നിര്‍മാണം നടത്തുന്നത്. ശ്രമദാനത്തിന് ഇഡിസി ചെയര്‍മാന്‍ എം.ടി.അനിത്ത് നേതൃത്വം നല്‍കി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.വി.അശോകന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍.ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായാ എം.വി.വിനയരാജ്, പി.ബിജിനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചിമ്മിനി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി വനത്തിനകത്ത് വിറകുതോട് ഭാഗത്ത് കുളം നിര്‍മിച്ചു
