പത്തനംതിട്ട സീതത്തോട് ആങ്ങമുഴി കോട്ടമണ്ണില്‍ വീട്ടില്‍ 21 വയസുള്ള റിയ റോയിക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു അപകടം. യുവതി വീഴുന്നതു കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ് ട്രാക്കില്‍ വീണുകിടന്ന യുവതിയെ യാത്രക്കാര്‍ ഇതേ ട്രെയിനില്‍ കയറ്റി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്‍മുള സ്റ്റേഷന്‍ പരിധിയില്‍ കാണാതായ പെണ്‍ക്കുട്ടിയാണ് ഇതെന്ന് പൊലീസ് അറിയിച്ചു.