പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഭരണ സമിതി 5 കോടിയില്‍പരം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി അടച്ച് പൂട്ടി നിക്ഷേപകരായ സധാരണക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് രൂപീകരിച്ച സമരസമിതിയുടെ യോഗം സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ എം.വി.സുരേഷ് ഉദ്ഘാടനം ചെയ്തു
പുതുക്കാട് മണ്ഡലം സഹകരണ സെല്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ബൈജു ചെല്ലിക്കര അധ്യക്ഷനായി. സഹകരണ സെല്‍ ജില്ല കമ്മിറ്റി അംഗം എ.ഡി. സര്‍ജദാസ് നിയമ വശങ്ങളെ കുറിച്ച് സംസാരിച്ചു. പട്ടികജാതി മോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, സമരസമിതി ചെയര്‍മാന്‍ വിനീത്, വൈസ് ചെയര്‍മാന്‍ റാണി നെല്ലായി എന്നിവര്‍ പ്രസംഗിച്ചു.