nctv news pudukkad

nctv news logo
nctv news logo

Kerala news

കൊടകര ഏകലവ്യ കലാ കായിക സമിതിയും കൊടകര ഒയാസിസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

പുതുമുഖ ചലച്ചിത്ര താരം ഗോകുല്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ്് ജോസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഏകലവ്യ കലാകായിക സമിതി സെക്രട്ടറി ടി.ജി. അജോ, ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ കൈതോല നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.

ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പൊന്നോണതുമ്പി സംഗീത ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു

എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി രചന നിര്‍വഹിച്ച സംഗീത ആല്‍ബം ഉത്രാടദിനത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 24 മണിക്കൂറിനകം തന്നെ ഒറു ലക്ഷത്തോളം പേര്‍ ഈ ഓണപ്പാട്ട് യൂട്യൂബില്‍ കണ്ട് ആസ്വദിച്ചു. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ഓണപ്പാട്ടുകളില്‍ മികച്ചതെന്ന് ആസ്വാദകര്‍ വിലയിരുത്തുന്ന പൊന്നോണതുമ്പിയുടെ ഗായകന്‍ ടി.പി.സന്തോഷാണ്. അജി ഡെന്‍ റോസ് ചാലക്കുടി ഈണം പകര്‍ന്ന ഈ വീഡിയോ ഗാനത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത് ജസ്റ്റിന്‍ മങ്കുഴിയാണ്.

കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നിര്‍മിച്ച വൃന്ദാവന്‍ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു

ടി.എസ്. പട്ടാഭിരാമന്‍, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപത്, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആമേട വാസുദേവന്‍ നമ്പൂതിരി, രാഷ്ട്രീയ സേവ സംഘം പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, എസ്.എസ്. മേനോന്‍, കെ.എസ്. പത്മനാഭന്‍, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.സജികുമാര്‍, സ്വാമി ദേവചൈതന്യാനന്ദസരസ്വതി,ഹരികൃഷ്ണന്‍, ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ട്രസ്റ്റ് എന്‍.പി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പുടവ വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായി.

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ടിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍. ശശി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശന്‍, വൈസ് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥന്‍, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, മോഹനന്‍ വടക്കേടത്ത്, വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍. …

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഫി മഞ്ഞളി, കരിയര്‍ ഗൈഡ് യു.ജി. റോസിലി, കൊടകര ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അഞ്ജലി, പ്രിന്‍സിപ്പാള്‍ ടി. കിന്‍സ് മോള്‍, സൗഹൃദ കോഡിനേറ്റര്‍ ലിസ ജോസ് …

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപ ജോണി, ബ്ലോക്ക് അംഗങ്ങളായ പോള്‍സന്‍ തെക്കുംപീടിക, മിനി ഡെന്നി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ജനപ്രതിനിധികളായ കപില്‍ രാജ്, സലീഷ് കണ്ണന്‍, സൈമണ്‍ നമ്പാടന്‍, കൃഷി ഉദ്യോഗസ്ഥരായ കെ.പി. ദിവ്യ, എ.സി. ഷീന, എം.കെ. സതി, കൃഷി അസിസ്റ്റന്റ് എം.വി. ലിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. 4 ദിവസം നടക്കുന്ന ഓണ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

വികസനകാര്യ സ്ഥ്ിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. എം.കെ. ശൈലജ, ദിനേശ് വെള്ളപ്പാടി, ഷീബാ സുരേന്ദ്രന്‍, എസ്. മിനി, അമൃത നിഷാന്ത്, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ വിളവെടുത്തു

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സജിന്‍ മേലടത്ത്, എ.ജി. ഷൈജു, ജനപ്രതിനിധികള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍, കൃഷി ഓഫീസര്‍ രേഷ്മ, എന്‍ആര്‍ഇജിഎസ് എഇ ഒ.കെ. വിജയ എന്നിവര്‍ സന്നിഹിതരായിരുന്നു. 60 സെന്റ് സ്ഥലത്താണ് പൂകൃഷി നടത്തിയത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണചന്ത സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, ടി.കെ. സതീശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു എന്നിവര്‍ പ്രസംഗിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, രശ്മി ശ്രീഷോബ്, ആന്‍സി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കവിത, യോഗ പരിശീലകന്‍ ടി.യു. രജീഷ്, തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു.

പുതുക്കാട് ചാക്കോച്ചിറ ചിത്തിര അങ്കണവാടിയില്‍ ഓണാഘോഷം നടത്തി

ഓണാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷയായിരുന്നു. കെ.എം. അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്‍പ്പര്‍ യു.എ. ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി. ഓണസന്ധ്യയും ഒരുക്കിയിരുന്നു.

കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു

ഉരുള്‍പ്പൊട്ടലുകള്‍ അതിജീവനത്തിനുള്ള മുന്‍കരുതലുകള്‍ എന്ന വിഷയത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്, പാറ മണല്‍ മുതലായ ധാതു വിഭവങ്ങള്‍ പൊതുവിഭവങ്ങളായതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി പാറമടകള്‍ പൊതു ഉടമസ്ഥതയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയം കേരളത്തിന്റെ ദുരന്ത സാധ്യത പ്രദേശങ്ങളുടെ ചിത്രം തന്നെ മാറ്റി മറിച്ചതായി ജിയോളജിസ്റ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജില്ലയിലെ അകമല, പാഞ്ഞാള്‍ തുടങ്ങീ മലവെള്ളപാച്ചിലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങള്‍ ഗൗരവമായി …

കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു Read More »

കൊടകര പഞ്ചായത്ത് 12-ാം വാര്‍ഡിലെ തണല്‍ കൂട്ടായ്മയുടെ പതിഞ്ചാം വാര്‍ഷികാഘോഷവും 75വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഓണക്കോടി വിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉത്ഘാടനം നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് അംഗം ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. തണല്‍ പ്രസിഡന്റ് ബാബു ഐസക്, സെക്രട്ടറി കെ.വി. ഗോപി, ട്രഷറര്‍ കെ.എം. ജോര്‍ജ്, കലാഭവന്‍ രഞ്ജീവ് എം. ഓ, ഡേവിഡ്, രമാദേവി, കെ.വി. നാരായണ്‍, ലാസര്‍ മുട്ടത്ത്, കെ.ഡി. ഇട്ടൂപ്പ് എന്നിവര്‍ സന്നിഹിതരായി.

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

ഫാദര്‍ ഫ്രെഡറിക് എലുവത്തിങ്കല്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് കാര്‍മികനായി. ഫാദര്‍ ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന നടക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ രാജു അക്കര കാര്‍മികത്വം വഹിക്കും. ഫാദര്‍ ബാസ്റ്റ്യന്‍ പുന്നോലിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം 4.30ന് ഫാദര്‍ ഡിറ്റോ കൂള കാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 15ന് എട്ടാമിട ചടങ്ങുകള്‍ നടക്കും.

മറ്റത്തൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ പൂഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കൃഷി ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് നടത്തി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം.എസ്. സുമേഷ്, കൃഷി ഓഫീസര്‍ ദിവ്യ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി.ശ്യാമള , കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സന്നിഹിതരായി

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി

കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും.  ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കും കഫറ്റീരിയയും ഈ മാസംതന്നെ പ്രവര്‍ത്തന സജ്ജമാകും. പഞ്ചായത്തിന്റെ ടോയ്‌ലറ്റ് ബ്ലോക്കും ഈ മാസംതന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തില്‍ മെച്ചപ്പെട്ട സൗകര്യം …

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി Read More »

പുതുക്കാട് മണ്ഡലത്തിലെ മിനി സിവില്‍ സ്‌റ്റേഷന്‍, ജലജീവന്‍ മിഷന്‍, പിഡബ്ല്യുഡി റോഡുകള്‍, കെആര്‍എഫ്ബി ഏറ്റെടുത്ത റോഡുകള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതിയെകുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുളങ്ങ്‌തൊട്ടിപ്പാള്‍കുറുമാലി റോഡ്, തലോര്‍തൈക്കാട്ടുശ്ശേരി റോഡ്, നന്തിപുലംവരന്തരപ്പിള്ളി റോഡ് തുടങ്ങിയ പിഡബ്ല്യുഡി റോഡുകളിലെയും, കെആര്‍എഫ്ബി ഏറ്റെടുത്ത കൊടകരവെള്ളികുളങ്ങര, പുതുക്കാട്മുപ്ലിയം കോടാലി, പള്ളികുന്ന് പാലപ്പിള്ളി റോഡ് എന്നീ റോഡുകളിലെയും പൈപ്പുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ  പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം ചേരുവാനും തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, അജിത സുധാകരന്‍, കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി …

പുതുക്കാട് മണ്ഡലത്തിലെ മിനി സിവില്‍ സ്‌റ്റേഷന്‍, ജലജീവന്‍ മിഷന്‍, പിഡബ്ല്യുഡി റോഡുകള്‍, കെആര്‍എഫ്ബി ഏറ്റെടുത്ത റോഡുകള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതിയെകുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നു Read More »

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ ശതാബ്ദിയോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേക്കാനത്ത് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നൊലിപ്പറമ്പില്‍, സഹവികാരി ഫാദര്‍ ബെന്‍വിന്‍ തട്ടില്‍, ഫൊറോനയിലെ 22ഓളം പള്ളി വികാരിമാര്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെയ്‌സണ്‍ മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാരും, ഇടവകക്കാരും സന്നിഹിതരായി. 

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ആമ്പല്ലൂര്‍ വില്ലേജിന്റെ സര്‍വെ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വടക്കാഞ്ചരി സര്‍വ്വേ സൂപ്രണ്ട് ഇ.കെ. സുധീര്‍,  തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. ഷാജി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വില്‍സണ്‍, വാര്‍ഡംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍,  കെ.എ. ഷൈലജ, അശ്വതി പ്രവീണ്‍, നിമിത ജോസ്, പി.കെ. ശേഖരന്‍, പ്രിന്‍സി ഡേവിസ്, പി.എസ്. ദിനില്‍, മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എന്‍. ജയന്തി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി …

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ആമ്പല്ലൂര്‍ വില്ലേജിന്റെ സര്‍വെ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി

യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക്  1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്‍കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. …

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി Read More »