ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി
ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി. മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിലെ അയ്യപ്പന്റെ മകള്‍ 22 വയസുള്ള നന്ദിനിക്കാണ് ചികില്‍സ ലഭ്യമാക്കിയത്. ഏഴു മാസം ഗര്‍ഭിണിയായ നന്ദിനിക്ക് ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നന്ദിനിയുടെ പിതാവ് ഇവര്‍ക്ക് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് നന്ദിനിയെ …