nctv news pudukkad

nctv news logo
nctv news logo

Kerala news

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് എ.കെ. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം സെറ്റില്‍മെന്റ് പദ്ധതി. 2018 ലെ പ്രളയത്തില്‍ നാശം സംഭവിച്ച കോളനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രളയ കോളനി പദ്ധതി. ഭവന പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, മിനിമാസ്റ്റ് …

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

ഭരത ഹോളി ട്രിനിറ്റി പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ബിജു മീന്‍പുഴ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ റിജോ വിതയത്തില്‍, ജനറല്‍ കണ്‍വീനര്‍ ബേബി മാളിയേക്കല്‍, കൈക്കാരന്മാരായ ബേബി കാപ്പാനി, നിജോ കളമ്പനാതടത്തില്‍, ജോണ്‍ലി പാറത്തൊട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 27, 28 തിയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 27ന് രാവിലെ 6.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിജോ മാളിയേക്കല്‍ കാര്‍മികനാകും. തുടര്‍ന്ന് വാര്‍ഡുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5ന് സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ ലദ്ദീഞ്ഞ്, നൊവേന തുടര്‍ന്ന് ചെമ്പംകണ്ടം …

ഭരത ഹോളി ട്രിനിറ്റി പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

രാപ്പാള്‍ വീനസ്സ് ക്ലബ്ബിന്റെയും ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാപ്പാള്‍ വീനസ്സ് ക്ലബ്ബ് അങ്കണത്തില്‍ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം കെ.കെ. പ്രകാശന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ക്ലബ് സെക്രട്ടറി പ്രവീണ്‍ പോള്‍, ട്രഷറര്‍ കെ.വി. രാജീവ്, വി.എന്‍. വിനയകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അമ്പത് കിലോ തൂക്കമുള്ള മെഴുകുതിരി തെളിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തീര്‍ഥാടന കേന്ദ്രമായ താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ നിന്ന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തെളിയിച്ചു നല്‍കിയ ദീപശിഖ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടുങ്ങയിലെത്തിയത്. കൊടുങ്ങ ആശാന്‍പടി ജങ്ഷനില്‍ നിന്ന് പേപ്പല്‍ പതാകകള്‍ ഏന്തിയ കുട്ടികളുടെയും യൂണിഫോം അണിഞ്ഞ അമ്മമാരുടെയും അകമ്പടിയോടെ ദീപശിഖ റാലിയെ പള്ളിയിലേക്ക് സ്വീകരിച്ചു. ജൂബിലി വര്‍ഷ …

കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി Read More »

നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കണ്‍വെന്‍ഷന്‍ പുതുക്കാട് നടത്തി

നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കണ്‍വെന്‍ഷന്‍ പുതുക്കാട് നടത്തി. യൂണിയന്‍ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ജി. ഷാജി അധ്യക്ഷനായി. യൂണിയന്‍ ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, സിഐടിയു ഏരിയ സെക്രട്ടറി പി.സി. ഉമേഷ്, എ.കെ. ബാലന്‍, എം.കെ. ചന്ദ്രന്‍, ടി.എ. കൃഷ്ണന്‍, എം.എ. ഫ്രാന്‍സിസ്, ഷീജ വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു

രാവിലെ നടന്ന ദിവ്യബലി, നവനാള്‍ തിരുകര്‍മ്മങ്ങള്‍ എന്നിവയ്ക്ക് ഫാദര്‍ ജോജോ എടത്തിരുത്തിക്കാരന്‍ കാര്‍മ്മികനായി. ആഘോഷമായ തിരുനാള്‍ സമൂഹബലിയ്ക്ക് ഫാദര്‍ പ്രതീഷ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ പ്രിജോവ് വടക്കേത്തല തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ഫാദര്‍ ജിയോ കുന്നത്തുപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ആകാശ വര്‍ണകാഴ്ചകളും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ സെബി കാഞ്ഞിരത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ഓസ്റ്റിന്‍ തെക്കുംപുറം, കൈക്കാരന്‍മാര്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

job vacancy

തൊഴില്‍മേള 23ന്

ത്യശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൗൺസിലേഴ്സ്, അക്കൗണ്ടൻ്റ്സ്, മെർക്കിണ്ടൈസേഴ്സ്, ടെലികോളേഴ്സ്, സെയിൽസ് സൂപ്പർവൈസേഴ്സ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ്, ഇലക്ട്രീഷ്യൻസ്, ഡിപോ അസി.മാനേജേഴ്സ്, ഷീറ്റ് ഫാബ്രിക്കേറ്റേഴ്സ്, ഗേറ്റ് ഫാബ്രിക്കേറ്റേഴ്സ്, പോളിഷിങ് വർക്കേഴ്സ്, അസി.ഫിറ്റേഴ്സ് തുടങ്ങി ഒഴിവുകളിലേക്ക് 2024 ജനുവരി 23 ന്, ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും. എംബിഎ, എം കോം, അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, വിഎച്ച്എസ് സി, ഡിപ്ലോമ, ഐ …

തൊഴില്‍മേള 23ന് Read More »

ദേശീയ പാതയില്‍ കാനയുടെ മുകളില്‍ അശ്രദ്ധമായി മൂടിയിരുന്ന സ്ലാബ് തകര്‍ന്ന് കൊടകര പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു

വ്യാഴാഴ്ച രാത്രി പത്തരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുന്നില്‍ സ്ലാബില്‍ ചവിട്ടിയപ്പോള്‍ ആയിരുന്നു സ്ലാബ് തകര്‍ന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ മൂന്നാം വാര്‍ഡ് അംഗം സി ഡി സിബിയെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊടകര പോലീസിനും, ദേശീയ പാത അതോറിറ്റിക്കും സിബി പരാതി നല്‍കി.

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി കല്ലൂരില്‍ സമാപിച്ചു

പരിശീലനം പൂര്‍ത്തീകരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും നായരങ്ങാടിയിലേക്ക് പാലിയേറ്റിവ് പരിചരണ സന്ദേശറാലി സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അനുപമ വിജയന്‍ നേതൃത്വം നല്‍കി.

ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റിവ് കെയര്‍ യൂണിറ്റും അളഗപ്പ നഗര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ പ്രൈമറി കെയര്‍ യൂണിറ്റും സംയുക്തമായി അസിസ്സി വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചിലവഴിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് എല്ലാവര്‍ക്കും മധുരം പങ്കുവെച്ചു. അന്തേവാസികള്‍ക്ക് ഷുഗര്‍, പ്രഷര്‍ …

ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ Read More »

നെടുമ്പാള്‍ കോഴിഫാമില്‍ പട്ടാപ്പകല്‍ തെരുവുനായ ആക്രമണത്തില്‍ ആയിരത്തോളം കോഴികള്‍ ചത്തു

കൂടുതല്‍ കോഴികള്‍ക്ക് പരിക്കുണ്ട്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എംഎല്‍എ അറിയിച്ചു. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നടപ്പിലാക്കുക. ഇതിനായി കോളനി നിവാസികളുടെ യോഗം വിളിച്ച് ചേര്‍ത്ത് മുന്‍ഗണന ക്രമം നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കും. വ്യക്തിഗത ഗുണഭോക്ത്ര പ്രവര്‍ത്തികളായ ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, ശുചിമുറി …

നെടുമ്പാള്‍ കോഴിഫാമില്‍ പട്ടാപ്പകല്‍ തെരുവുനായ ആക്രമണത്തില്‍ ആയിരത്തോളം കോഴികള്‍ ചത്തു Read More »

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥരെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ച് ഗായകനും നടനുമായ ശ്രീകുമാര്‍ നന്തിക്കര മാതൃകയായി

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥരെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ച് ഗായകനും നടനുമായ കരിങ്കാളി ഫെയിം ശ്രീകുമാര്‍ നന്തിക്കര മാതൃകയായി. ആമ്പല്ലൂര്‍ സെന്ററില്‍ വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ശ്രീകുമാര്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാലയുടെ ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ചേല്‍പ്പിച്ചു. വലപ്പാട്, ഉള്ളാട്ടില്‍ വീട്ടില്‍ വിഗ്‌നേഷ് അശോകിന്റെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് തിരിച്ചേല്‍പ്പിച്ചത്

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം ഫാദര്‍ ജോസ് പൊന്നോലിപറമ്പിലും സിഎന്‍സി ലാതേ മെഷീന്റെയും മെറ്റലര്‍ജിക്കല്‍ മൈക്രോസ്‌കോപ്പിന്റെയും ഉദ്ഘാടനം ഗവേണിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കരയും നിര്‍വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എന്‍.ജെ. സാബു അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാദര്‍ ജോണ്‍സണ്‍ ഐനിക്കല്‍, ഫാദര്‍ ജോജോ എടത്തിരുത്തി, സി.ജെ. സിന്റോ, സി.ജെ. റോബി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഒമ്പതുങ്ങല്‍ കുടിവെള്ള പദ്ധതി നവീകരിച്ചു

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. വാര്‍ഡ് അംഗം സുമേഷ് മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ് സന്നിഹിതയായിരുന്നു. വാട്ടര്‍ ടാങ്ക് നവീകരണം, പുതിയ മോട്ടര്‍ പമ്പ്‌സെറ്റ് സ്ഥാപിക്കല്‍, പൈപ്പ്‌ലൈന്‍ അറ്റകുറ്റപണി എന്നിവക്കായി 3,30,000രൂപ യാണ് ചെലവഴിച്ചത്.

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറിയേറ്റംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി മോഹനന്‍ ചള്ളിയില്‍ അധ്യക്ഷനായി. ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല പ്രസിഡന്റ് അജീഷ് നാരാട്ടില്‍, സിപിഐ വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി ഷൈജു കാട്ടുങ്ങല്‍, വെള്ളിക്കുളങ്ങര സൗത്ത് ബ്രാഞ്ച് സെക്രട്ടറി തിലകന്‍ കുന്നുമ്മേല്‍, നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ടി.ബി. …

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടന്‍ വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു അളഗപ്പനഗര്‍ പഞ്ചായത്ത് തല വില്ലേജ് ഓഫീസ് മാര്‍ച്ച് ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തി. ബികെഎംയു സംസ്ഥാന സെക്രട്ടറി വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വി.കെ. കരുണാകരന്‍ …

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി Read More »

തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട വീട്ടുടമയായ യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. രാവിലെയാണ് തൃശ്ശൂര്‍ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി വീടിന് സമീപം എത്തിയത്. ഈ സമയത്ത് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതൊടെ എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധച്ചപ്പോഴാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് …

തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട Read More »

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അവധി. അയോധ്യ പ്രതിഷ്ഠാദിനമായ 22 ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധദിനാവധി. ഉച്ചക്ക് രണ്ടര വരെയാണ് അവധി.

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള 6 ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ പി എസ് ടി എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പ്രവീണ്‍ എം. കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.യു. രാഹുല്‍ അധ്യക്ഷനായിരുന്നു. ഇ.ഡി. …

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം നടത്തി Read More »

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ തിരുനാളിന് കൊടിയേറി

വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന ചടങ്ങുകള്‍ ഉണ്ടായിരുന്നു. കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 26നാണ് തിരുനാള്‍ ആഘോഷിക്കുന്നത്.