nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് സെന്ററിലെയും പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെയും യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുന്‍ എംപി സുരേഷ്‌ഗോപി

പുതുക്കാട് സെന്ററില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുക്കാട് മേല്‍പാലം സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ എംപിയ്ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ്‌ഗോപി നേരിട്ടെത്തിയത്. പുതുക്കാട് സെന്ററിലെ പ്രശ്‌നങ്ങള്‍ യാത്രക്കാരോട് ചോദിച്ചറിഞ്ഞു. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായവും ആരായുകയും ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം സംസാരിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് പുതുക്കാട് നിന്നും സുരേഷ് ഗോപി മടങ്ങിയത്. തുടര്‍ന്ന് പുതുക്കാട് റെയില്‍വേ സ്റ്റേഷനും സന്ദര്‍ശിച്ചു. നിരവധി യാത്രക്കാരുടെ പ്രധാന ആശ്രയമായ പുതുക്കാട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നവീകരണം, പുതുക്കാട് റെയില്‍വേ മേല്‍പാലം, അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങി വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മുന്‍ എംപി പുതുക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, യാത്രക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. അനീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി കെ.എന്‍. ഹരി, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍, ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, രവി കുമാര്‍ ഉപ്പത്ത് എത്തിവരും സുരേഷ്‌ഗോപിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *