nctv news pudukkad

nctv news logo
nctv news logo

വരന്തരപ്പിള്ളി പഞ്ചായത്തിലെ കന്നാറ്റുപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കുറുമാലി പുഴക്കു കുറുകെയുള്ള ബ്രിട്ടീഷ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 9 മുതല്‍ 16 വരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സമര ശ്യംഖല നടത്തുമെന്ന് സംഘാടകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ വെള്ളിയാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. കുസുമം ജോസഫ്, മാധ്യമ പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ എന്നിവര്‍ പ്രസംഗിക്കും. 12 വിവിധ രാഷ്ട്രിയ സംഘടനകളുടെ കൂട്ടായ്മാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. 10 മുതല്‍ 16 വരെ വൈകീട്ട് 4ന് ആയിരിക്കും സമരം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച ഈ വേളയില്‍ ടോളിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നത് മൂന്ന് മുന്നണികള്‍ വ്യക്തമാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സമരസമിതി അംഗങ്ങളായ മനോജ് ചിറ്റിലപ്പിള്ളി, സജിമോന്‍ മാഞ്ഞാമറ്റം, കെ.സി. കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *