മണിക്ക് വേണ്ടിയുള്ള സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് സഹോദരന്‍. വേണ്ടി വന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. അടുത്തമാസം 6ന് കലാഭവന്‍ മണി മരണപ്പെട്ട് 8 വര്‍ഷം തികയുകയാണ്. എന്നിട്ടും, മണിയുടെ ഓര്‍മ്മക്കായി ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകത്തിന്റെ നിര്‍മ്മാണം വൈകുന്നതിലാണ് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പ്രതിഷേധവുമായെത്തിയത്. സ്മാരകത്തിന് വിവിധ ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയതല്ലാതെ തറക്കല്ലിടല്‍ പോലും നടന്നില്ല. മണിക്ക് സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തിയ അതേ സര്‍ക്കാരാണ് ഇപ്പോഴുമുള്ളത്. ഇടതുപക്ഷ സഹയാത്രികനിയിട്ടുപോലും മണിയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍
