കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും റെഡ് റിബണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഇമ്മ്യൂണോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു കെ. ആര്യന്‍ ക്ലാസ് നയിച്ചു. പുതിയ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തെ കുറിച്ചും ആധുനിക ചികിത്സാ രീതിയിലൂടെ മുന്‍കൂട്ടി കണ്ടുപിടിച്ച് രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനെ കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ജോഷി ആന്റേഴ്‌സണ്‍, ടീന ജോണ്‍സണ്‍, ഷിജില അഭിനവ് എന്നിവര്‍ പ്രസംഗിച്ചു.
കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തി
