സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡന്റ് ടി.ഡി. സുഭാഷ് അധ്യക്ഷത വഹിച്ചു. സിഒഎ ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ പ്രവര്‍ത്തക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സി.ജി. ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും ഇ.എല്‍. ടോണി ഓഡിറ്റ് റിപ്പോര്‍ട്ടും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. ഗോവിന്ദന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, മറുപടി എന്നിവയുണ്ടായി. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പി. സുരേഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി പി.ബി. സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍. മോഹനകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ജോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ചാലക്കുടി ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പൊതുസമ്മേളനം നടക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിനാലാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടിയില്‍ പ്രതിനിധി സമ്മേളനം നടത്തി
