nctv news pudukkad

nctv news logo
nctv news logo

ഭരണകൂടത്തെയും ജനങ്ങളെയും ടോള്‍കമ്പനി പരസ്യമായി കബളിപ്പിക്കുകയാണെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ ആരോപിച്ചു

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന സമര ശ്യംഖല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സേഫ്റ്റി കൗണ്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമ്പതോളം അപകടകരമായ സ്‌പോട്ടുകളും നിരവധി നിര്‍മ്മാണ തകരാറുകളും ചൂണ്ടികാണിച്ചിട്ടും ടോള്‍ കമ്പനിക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിസമ്മതിക്കുന്നുവെന്നും 40% സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിയാണ് ഹൈവെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ടോള്‍ കാലാവധി വീണ്ടും നീട്ടി നല്‍കിയത് ജനവഞ്ചനയാണെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടിയില്‍ കണ്‍വീനര്‍ പി.ജെ. മോണ്‍സി അധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. കാര്‍ത്തികേയന്‍, ജയന്‍ കോനിക്കര, വില്‍സണ്‍ പണ്ടാരവളപ്പില്‍, മനോജ് ചിറ്റിലപ്പിള്ളി, മോഹന്‍ദാസ് ചാലക്കുടി, മുരുകന്‍ വെട്ടിയാട്ടില്‍, എം.വി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 12 വിവിധ രാഷ്ട്രിയ സംഘടനകളുടെ കൂട്ടായ്മാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഈ മാസം 16 വരെ നീളുന്ന സമരപരിപാടി വൈകീട്ട് 4ന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *