മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷൈനി ബാബു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.എസ.് ബീന, പി ടി എ പ്രസിഡന്റ് പി.ആര്‍. വിമല്‍, അധ്യാപിക പ്രീതി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തികൊണ്ട് പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും വിളര്‍ച്ച പരിഹരിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിവിധ ഇനത്തില്‍ പെട്ട ചീര തൈകളാണ് സ്‌കൂള്‍ അങ്കണത്തില്‍ കൃഷിക്കായി ഒരുക്കിയിക്കുന്നത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച്ച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ചു ചോരക്ക് ചീര ഞങ്ങളും എച്ച്ബി 12 ലേക്ക് എന്ന പരിപാടി മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു
