റോഡ് സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നല്‍കുകയും സുരക്ഷിതയാത്രയെ സംബന്ധിച്ച് അവബോധം നല്‍കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കു ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ ലഭ്യമാക്കണമെന്നും രാഘവേന്ദ്ര ആവശ്യപ്പെടുന്നു. ബിഹാറിലെ കൈമൂര്‍ ഗ്രാമത്തില്‍ ജനിച്ച രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹന ഉടമകള്‍ക്കു സൗജന്യമായി ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുന്നതിനാലാണു ‘ഹെല്‍മറ്റ് മാന്‍’ എന്ന പേരു വീണത്. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള പ്രചാരണത്തിനാണു രാഘവേന്ദ്ര കുമാര്‍ കേരളത്തിലെത്തിയത്. 2014ല്‍ നോയിഡയിലുണ്ടായ റോഡ് അപകടത്തിലാണു രാഘവേന്ദ്രയ്ക്കു സുഹൃത്തിനെ നഷ്ടമായത്. ഹെല്‍മറ്റ് ധരിക്കാതിരുന്നതാണു മരണകാരണമെന്ന് അറിഞ്ഞതോടെയാണു രാഘവേന്ദ്ര ബോധവല്‍ക്കരണത്തിലേക്കു തിരിഞ്ഞത്. ഇതുവരെ അറുപതിനായിരത്തോളം ഹെല്‍മറ്റ് രാഘവേന്ദ്ര വിതരണം ചെയ്തത്. പാലിയേക്കര ടോള്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനില്‍കുമാര്‍, പുതുക്കാട് എസ്‌ഐ കെ.ഡി. ദിനേഷ് കുമാര്‍, ജിഐപിഎല്‍ പ്രതിനിധികളായ സുബ്രജീത് ചൗധരി, പി. ശങ്കര്‍, ബി. ചിദംബരം, ശ്യാംലാല്‍ പാര്‍ത്ഥസാരഥി, രാജ്‌ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
നിരത്തിലെ സുരക്ഷിത യാത്ര ബോധവത്കരണവുമായി ഹെല്‍മറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയ ‘ഹെല്‍മറ്റ് മാന്‍’ രാഘവേന്ദ്ര കുമാര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തി
