അളഗപ്പനഗര്‍ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
അളഗപ്പനഗര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി, പി.എസ്. പ്രീജു, വി.കെ. വിനീഷ്, സജന ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, കൃഷി ഓഫീസര്‍ റോഷ്‌നി എന്നിവര്‍ പ്രസംഗിച്ചു.



















