സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഓട്ടോറിക്ഷയില്‍ നിന്നും വീണുപോയത് കണ്ട മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി
ഞായറാഴ്ച രാവിലെ ആമ്പല്ലൂരിലായിരുന്നു സംഭവം. ആമ്പല്ലൂരില്‍ ഓട്ടോ ഓടിക്കുന്ന തലവണിക്കര സ്വദേശി ഐത്താടന്‍ ശിവദാസാണ് കളഞ്ഞുകിട്ടിയ 8 പവന്‍ സ്വര്‍ണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. കല്ലൂര്‍ ചക്കാലക്കല്‍ ഡൊമിനിക്-ജോളി ദമ്പതികളുടെ മകളുടെ സ്വര്‍ണമാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ സ്വര്‍ണമടങ്ങിയ ബാഗ് താഴെ വീഴുകയായിരുന്നു. ഏതാനും ആഭരണങ്ങള്‍ ബാഗില്‍ നിന്നും റോഡിലേക്കും വീണിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരും വിവരം അറിയാതെ യാത്രതുടര്‍ന്നു. ഇതേസമയം ഓട്ടോ സ്റ്റാന്‍ഡിലുണ്ടായിരുന്ന ശിവദാസന്‍ സിഗ്നലിലെത്തി ബാഗും താഴെ വീണ …



















