ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ആവശ്യമായ ക്രിസ്മസ് ബെല്‍, ക്രിസ്മസ് റീത്ത്, സാന്താക്ലോസ്, ബെല്‍ എന്നിവ ഒരുക്കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതാക്കിയത്. അധ്യാപകരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് നടത്തിയ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാനായി ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കള്‍ കേക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു. അമ്മമാരുടെയും അധ്യാപകരുടെയും ക്രിസ്മസ് ഡാന്‍സും അച്ഛന്‍മാരുടെ കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
സ്‌കിറ്റ്, ബെല്‍ ഡാന്‍സ് ക്രിസ്മസ് ട്രീ ഡാന്‍സ് സാന്താ ഡാന്‍സ് എയ്ഞ്ചല്‍ ഡാന്‍സ് തുടങ്ങി കുട്ടികളുടെ നിരവധി പരിപാടികളും അരങ്ങേറി. പരിപാടി വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഹെല്‍ന ബിജു അധ്യക്ഷ ആയിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, ആര്‍ട്ടിസ്റ്റ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക കെ.പി. ബിന്ദു, മെറിന്‍ പി. വാറുണ്ണി, എ.എ. മീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.