കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ എടത്തിനാല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, ലത്തീഫ് പുലിക്കണ്ണി, ജസ്റ്റിന്‍ താഴെതെയ്യില്‍, ബൈജു ഈന്തനച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
ഇഞ്ചക്കുണ്ട് പരുന്ത്പാറ പ്രദേശത്ത് പുലി ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
