ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മലമാത പള്ളിയില്‍ തിരുനാളിന് കൊടിയേറി
ഫാ.ഫ്രാന്‍സിസ് ആളൂര്‍ കോടിയേറ്റം നിര്‍വഹിച്ചു. ജനുവരി 21,22,23 തീയതികളിലാണ് തിരുനാള്‍.
ഫാ.ഫ്രാന്‍സിസ് ആളൂര്‍ കോടിയേറ്റം നിര്‍വഹിച്ചു. ജനുവരി 21,22,23 തീയതികളിലാണ് തിരുനാള്‍.
തലോര്‍ സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിജയിച്ച ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍, പഞ്ചായത്ത് പ്രസിഡന്റ് സുജ ആന്റണി, ഇ.ജി. സന്തോഷ് എന്നിവര്‍ക്ക് ബികെഎംയു നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി പി ഐ മണ്ഡലം അസി. സെക്രട്ടറി സി.യു. പ്രിയന്‍, സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, ലോക്കല്‍ സെക്രട്ടറി കെ.വി. മണിലാല്‍, വി.ആര്‍. സുരേഷ്, എന്‍.ജെ. ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. രാമചന്ദ്രന്‍ എംഎംല്‍എ ഉദ്ഘാടനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവ്, പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് സെക്രട്ടറി കെ.കെ. നിഖില്‍, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈമണ്‍ ടി. ചുങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് ആശംസകാര്‍ഡ് പോസ്റ്റ് ചെയ്യുന്ന പരിപാടി തൃശൂര്‍ അതിരൂപത മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് ഇടവക വികാരി ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫൊറോന ഇടവക മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് വി.എം. അഗസ്റ്റിന്‍, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, സിജെഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക പ്രതിനിതി സിജി, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, മദ്യ വിരുദ്ധ സമിതി പള്ളിക്കുന്ന് …
വടക്കേ തുറവ് സുബ്രഹ്മണ്യ ക്ഷേത്രസമിതി, കോമത്തുകാട്ടില്‍ കുടുംബ ട്രസ്റ്റ്, എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍, തൃശ്ശൂര്‍ ജില്ലാ ഗുരുധര്‍മ്മസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യ ക്ഷേത്രസമിതി പ്രസിഡന്റ് സെല്‍വരാജ് അധ്യക്ഷനായി. നീലീശ്വരം ആശ്രമം സെക്രട്ടറി അദൈ്വദാനന്ദ തീര്‍ത്ഥ സ്വാമികള്‍, പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യ മഠം സെക്രട്ടറി ചൈതന്യ സരസ്വതി സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോമത്തുകാട്ടില്‍ കുടുംബട്രസ്റ്റ് പ്രസിഡന്റ് കെ.എം. ബേബി,കോമത്തുകാട്ടില്‍ …
ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ സമാധിദിനം ആചരിച്ചു Read More »
തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍ നിന്ന് മാളയിലേക്ക് വരുന്ന വാഹനങ്ങള്‍ കൊടകര ശാന്തി ജങ്്ഷന്‍ നിന്ന് സര്‍വീസ് റോഡിലൂടെ ഫ്‌ലൈ ഓവര്‍ ജങ്ഷിലെത്തിയ ശേഷം ആളൂര്‍ റോഡുവഴിയാണ് മാളയിലേക്ക് പോകേണ്ടത്. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകളൊന്നും തന്നെ ദേശീയപാതയില്‍ കാണാനാകില്ല. ഇതു മൂലം ദൂരദിക്കുകളില്‍ നിന്ന് വരുന്ന വാഹനയാത്രക്കാര്‍ പലപ്പോഴും വഴിയറിയാതെ ദുരിതം അനുഭവിക്കുന്നുണ്ട്. തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍ നിന്ന് വരുമ്പോള്‍ കൊടകര എത്തുന്നതിനു മുമ്പായി ഉളുമ്പത്തുകുന്നില്‍ നിന്നാണ് മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിയേണ്ടത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള …
തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ പി.ജെ. ബേണി മുഖ്യാതിഥിയായി പങ്കെടുത്തു. തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം ചെയ്തു. ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകരായ സി. ഷീല തോമസ്, ഷീബ തോമസ് കവലക്കാട്ട്, എന്‍. സൂസി ആന്റണി, സ്‌കൂള്‍ ജീവനക്കാരി എ.ടി. മേഴ്‌സി, യാത്രയയപ്പും ചടങ്ങില്‍ ഉണ്ടായിരുന്നു. സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ …
സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്‍ പി.വി. പോളി, അനധ്യാപകന്‍ കെ.കെ. ഫ്രാന്‍സീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനകര്‍മ്മം തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ. ജിജോ മുരിങ്ങാത്തേരി, പ്രധാനാധ്യാപിക ലേഖ ഡേവീസ് കാട്ടുമാത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വാര്‍ഡ് അംഗം പ്രീതി ബാലകൃഷ്ണന്‍, ഫാ. പ്രകാശ്പുത്തൂര്‍, പി.ടി.എ. പ്രസിഡന്റ് വി.ആര്‍. രബീഷ്, എംപിടിഎ പ്രസിഡന്റ് അമ്പിളി ഹരി, സ്റ്റാഫ് സെക്രട്ടറി ഉഷ വര്‍ഗ്ഗീസ് തേലേക്കാട്ട്, പി.വി. ജോസഫ്, കെ. …
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് കര്‍ഷകരില്‍നിന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. (വിഒ) മതിക്കുന്ന് പൊന്നൂക്കര പാടശേഖരത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രി 12.30നായിരുന്നു സംഭവം. അംഗീകൃത ഷൂട്ടറായ കെ.പി. ജെയിംസാണ് തൃക്കൂര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം പന്നികളെ വെടിവെച്ചത്. വാര്‍ഡ് അംഗം മോഹനന്‍ തൊഴുക്കാട്ടില്‍ നേതൃത്വം നല്‍കി. കര്‍ഷകരായ ബൈജു നെല്ലിശേരി, രാജു കിഴക്കൂടന്‍, അഖില്‍, പഞ്ചായത്ത് അംഗം സൈമണ്‍ നമ്പാടന്‍ എന്നിവരും പന്നികളെ പിടികൂടാന്‍ സഹായിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് …
പുലിക്കണ്ണി ചോലക്കല്‍ കബീര്‍, ചോലക്കല്‍ ഇസഹാക്ക് എന്നിവരുടെ പറമ്പിലാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. പറമ്പിലുണ്ടായിരുന്ന തെങ്ങ്, വാഴകളുമെല്ലാം കാട്ടാന പിഴുതെറിഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ
വിശപ്പ് രഹിത കേരളം പദ്ധതിക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്ന ജനകീയ ഹോട്ടലില്‍ 30 രൂപക്ക് മനം നിറയുന്ന ഊണ് നല്‍കിയാണ് തൊട്ടിപ്പാളില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ തിലകം കുടുംബശ്രീ യുണിറ്റാണ് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടല്‍ നന്ദിക്കര പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സി ഡി എസ് കുടുംബശ്രീ അംഗങ്ങളായ നാല് വനിതകള്‍ ആണ് ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പ്രവര്‍ത്തനം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പഞ്ചായത്ത് ഒരു …
ഒഴിവായത് വന്‍ദുരന്തം.രണ്ട് ഓട്ടോയിലും വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ വരുന്നതുകണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിമാറിയതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വരന്തരപ്പിള്ളി റോഡിലേക്ക് നിയന്ത്രണം വിട്ട് എത്തിയ കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വൈദ്യുതി …
ആമ്പല്ലൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി അപകടം Read More »
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് കുര്‍ബാന, പ്രസുദേന്തി വാഴ്ച തുടങ്ങി തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മം ഡിവൈഎസ്പി ടി.എസ്.സിനോജ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് കൂടുതുറക്കല്‍ ശുശ്രൂഷ, കുര്‍ബാന, നൊവേന, അമ്പ് വെഞ്ചിരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡെന്നി താണിക്കല്‍ കാര്‍മികനാകും. 8.30 മുതല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. പകല്‍ അമ്പ് എഴുന്നള്ളിപ്പുകള്‍ …
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിഷ്യന്‍ സന്‍സ്ഥാന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് ആന്‍ഡ് പ്രിസര്‍വേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നടത്തി. (വിഒ) ആമ്പല്ലൂരില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു. ജന്‍ ശിഷ്യന്‍ സന്‍ സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് സഖി അധ്യക്ഷത വഹിച്ചു. കോഴ്‌സിന് ആവശ്യമായ ഫ്രൂട്ട്‌സുകള്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ മോഹന, സെന്‍സി, മോഹനന്‍ എന്നിവര്‍ അധ്യാപികയായ …
വ്യാഴാഴ്ച രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാദര്‍ അല്‍ജോ കുന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ലോറന്‍സ് തൈക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. വര്‍ണ്ണകാഴ്ചയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് തരകന്‍, അസി. വികാരി ഫാദര്‍ ജീസ് തുണ്ടത്തില്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 19നാണ് തിരുനാള്‍ എട്ടാമിടം.
മറ്റത്തൂര്‍, കോടശേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന കോടാലി വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി. കൊടുങ്ങ മുതല്‍ വെള്ളിക്കുളങ്ങര സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്. (വിഒ) കൊടുങ്ങ പാലം, വെള്ളിക്കുളങ്ങര വായനശാല, ബസ് സ്റ്റാന്‍ഡ്, സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവയുടെ പരിസരങ്ങളിലാണ് റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. മഴ പെയ്താല്‍ കൊടുങ്ങപാലത്തിനു സമീപം വെള്ളക്കെട്ടു രൂപപ്പെടുന്നതാണ് ഇവിടെ റോഡ് തകരാന്‍ ഇടയാക്കുന്നത്. വശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള ചാലുകളുണ്ടെങ്കിലും പുല്ലും മണ്ണും മൂടി ഈ …
കോടാലി വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി Read More »
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി. പ്രദീപ്, ബീന സുരേന്ദ്രന്‍, എം.കെ. ശൈലജ, …
പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും Read More »
മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 15ന് 2 മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പാഡി. പി.ഒ 680 699 എന്ന വിലാസത്തിലോ chcmattathur@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. …
മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു Read More »
പച്ചളിപ്പുറം കിഴുപ്പുള്ളി മാധവൻ ഭാര്യ ജാനകി (95) അന്തരിച്ചു. സംസ്ക്കാരം വ്യാഴം കാലത്ത് 10 മണിക്ക് വടൂക്കര ശ്മശാനം.മക്കൾ : ചന്ദ്രൻ, സദാനന്ദൻ, മോഹനൻ, അശോകൻ (Late),മരുമക്കൾ; സരസ്വതി, സുദന്ദ്ര, നളിനി, ബിന്ദു ( Late)