കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിഷ്യന്‍ സന്‍സ്ഥാന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് ആന്‍ഡ് പ്രിസര്‍വേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നടത്തി. (വിഒ) ആമ്പല്ലൂരില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു. ജന്‍ ശിഷ്യന്‍ സന്‍ സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് സഖി അധ്യക്ഷത വഹിച്ചു. കോഴ്‌സിന് ആവശ്യമായ ഫ്രൂട്ട്‌സുകള്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ മോഹന, സെന്‍സി, മോഹനന്‍ എന്നിവര്‍ അധ്യാപികയായ സത്യാ സദാനന്ദന്‍, സ്ഥാപനത്തിന്റെ മാനേജര്‍ സതി എന്നിവര്‍ക്ക് കൈമാറി. അയ്യന്തോള്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുരേഷ് കുമാര്‍, ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം ദിനില്‍ പാലപറമ്പില്‍, ലയന്‍സ് ക്ലബ് അംഗങ്ങളായ ധര്‍മ്മന്‍ രാജ്, യുജിന്‍, ഗേള്‍സ് ടെക്‌നിക്കല്‍ സ്‌കൂള്‍ മാനേജര്‍ സതി എന്നിവര്‍ പ്രസംഗിച്ചു.
ജന്‍ ശിഷ്യന്‍ സന്‍സ്ഥാന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് ആന്‍ഡ് പ്രിസര്‍വേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നടത്തി
