വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് കുര്‍ബാന, പ്രസുദേന്തി വാഴ്ച തുടങ്ങി തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മം ഡിവൈഎസ്പി ടി.എസ്.സിനോജ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് കൂടുതുറക്കല്‍ ശുശ്രൂഷ, കുര്‍ബാന, നൊവേന, അമ്പ് വെഞ്ചിരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡെന്നി താണിക്കല്‍ കാര്‍മികനാകും. 8.30 മുതല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. പകല്‍ അമ്പ് എഴുന്നള്ളിപ്പുകള്‍ വൈകിട്ട് 6.30നും മറ്റു എഴുന്നള്ളിപ്പുകള്‍ രാത്രി 10നും പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ ഞായര്‍ രാവിലെ 10ന് ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ.പോള്‍ തേയ്ക്കാനത്ത് മുഖ്യകാര്‍മികനാകും. ഫാ. സൈജോ തൈക്കാട്ടില്‍ സന്ദേശം നല്‍കും. വൈകിട്ട് 3.30ന് കുര്‍ബാന, 4.30ന് പ്രദക്ഷിണം. 7ന് സമാപനത്തിനുശേഷം വര്‍ണമഴ. തിങ്കള്‍ രാവിലെ 7ന് പൂര്‍വിക സ്മരണാഞ്ജലി, വൈകിട്ട് 6ന് സ്‌നേഹസംഗമം, 6.30ന് ഗാനമേളയും ഉണ്ടായിരിക്കും.
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും
