ഒഴിവായത് വന്‍ദുരന്തം.രണ്ട് ഓട്ടോയിലും വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ വരുന്നതുകണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിമാറിയതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വരന്തരപ്പിള്ളി റോഡിലേക്ക് നിയന്ത്രണം വിട്ട് എത്തിയ കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ നിലയിലാണ്. മരോട്ടിച്ചാല്‍ സ്വദേശി സതീഷ് സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
ആമ്പല്ലൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി അപകടം
