വിശപ്പ് രഹിത കേരളം പദ്ധതിക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്ന ജനകീയ ഹോട്ടലില്‍ 30 രൂപക്ക് മനം നിറയുന്ന ഊണ് നല്‍കിയാണ് തൊട്ടിപ്പാളില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ തിലകം കുടുംബശ്രീ യുണിറ്റാണ് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടല്‍ നന്ദിക്കര പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സി ഡി എസ് കുടുംബശ്രീ അംഗങ്ങളായ നാല് വനിതകള്‍ ആണ് ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പ്രവര്‍ത്തനം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പഞ്ചായത്ത് ഒരു രണ്ടാം ഹോട്ടലിന്റെ സാദ്ധ്യതകള്‍ ആലോചിച്ചു തുടങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വാര്‍ഡ് അംഗം ഐശ്വര്യ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്ത് രണ്ടാം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
