നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു.
നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും യോഗമാണ് നടന്നത്. കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, കെ.എച്ച്. സുഹറ, എം.ബി. ജലാല്‍, ഷീല ശിവരാമന്, വിജിത ശിവദാസന്‍, റഷീദ്, പുഷ്പകാരന്‍ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൈനബ , അസിസ്റ്റന്റ് …