പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ എസ് ജി കോഫി ടൈംസ് എന്ന പരിപാടിയുമായി മുന്‍ എംപി സുരേഷ്‌ഗോപി വീണ്ടും പുതുക്കാട് എത്തി
ന്യൂനപക്ഷ മോര്‍ച്ച പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് എസ് ജി കോഫി ടൈംസ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാടിന്റെ വികസന സ്വപ്നങ്ങളെ സംബന്ധിച്ച് സുരേഷ്‌ഗോപി ജനങ്ങളുമായി സംവദിച്ചു. പുതുക്കാട് മേല്‍പ്പാലം, റെയില്‍വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ ഹൈവേ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് സംവാദം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ പന്തല്ലൂര്‍, വി.വി. രാജേഷ്, പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഫൗണ്ടര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍, പുതുക്കാട് ഫൊറോന വികാരി …