താള മേള വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഞെള്ളൂര്‍ പൂയ്യം. നാദസ്വര അകമ്പടിയില്‍ പൂയ്യാഘോഷത്തിന്റെ പ്രധാന ആകര്‍ഷകമായ 22 ദേശക്കാരുടെ കാവടിയാട്ടം നടന്നു. വര്‍ണ്ണവിസ്മയം തീര്‍ത്താണ് പീലിക്കാവടിയും പൂക്കാവടിയും നിറഞ്ഞാടിയത്.വൈകീട്ട് നടന്ന ശീവേലിയില്‍ 3 ഗജവീരന്മാര്‍ അണിനിരന്നു. കേളത്ത് അരവിന്ദാക്ഷമാരാര്‍, കേളത്ത് സുന്ദരന്‍ മാരാര്‍ എന്നിവരുടെ പ്രാമാണ്യത്തില്‍ 50 മേള കലാകാരന്മാര്‍ ചേര്‍ന്നാണ് വാദ്യ വിരുന്നൊരുക്കിയത്. വിവിധ ദേശങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ നടന്നു. ക്ഷേത്രമുറ്റത്ത് നടന്ന കാവടിയാട്ടം കാണുവാന്‍ ജനം ഒഴുകിയെത്തി. ക്ഷേത്ര തന്ത്രി പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരി എന്നിവര്‍ ക്ഷേത്രചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
പ്രസിദ്ധമായ ഞെള്ളൂര്‍ പൂയ്യം ആഘോഷിച്ചു
