nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ എസ് ജി കോഫി ടൈംസ് എന്ന പരിപാടിയുമായി മുന്‍ എംപി സുരേഷ്‌ഗോപി വീണ്ടും പുതുക്കാട് എത്തി

sg coffee times

ന്യൂനപക്ഷ മോര്‍ച്ച പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് എസ് ജി കോഫി ടൈംസ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാടിന്റെ വികസന സ്വപ്നങ്ങളെ സംബന്ധിച്ച് സുരേഷ്‌ഗോപി ജനങ്ങളുമായി സംവദിച്ചു. പുതുക്കാട് മേല്‍പ്പാലം, റെയില്‍വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ ഹൈവേ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് സംവാദം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ പന്തല്ലൂര്‍, വി.വി. രാജേഷ്, പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഫൗണ്ടര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍, പുതുക്കാട് ഫൊറോന വികാരി ഫാ. പോള്‍ തേയ്ക്കാനത്ത്, പള്ളിക്കുന്ന് ഇടവക വികാരി ഫാ.ജെയ്‌സന്‍ കൂനംപ്‌ളാക്കല്‍, അസി. വികാരി ഫാ. ജില്‍ കണ്ണനായ്ക്കല്‍, ഫാ.ഡേവീസ് ചുങ്കത്ത്, ബിജോയ് തോമസ്, ടോണി ചാക്കോള, വിജു തച്ചംകുളം, ന്യൂനപക്ഷ മോര്‍ച്ച നിയോജകമണ്ഡലം ഇന്‍ ചാര്‍ജ്ജ് ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *