nctv news pudukkad

കല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടി.എന്‍. പ്രതാപന്‍ എംപി നിര്‍വഹിച്ചു

t n prathapan mp

 എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പണം അനുവദിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങില്‍ തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കല്ലൂര്‍ ബാബു, വൈസ് പ്രസിഡന്റ് പ്രീബനന്‍ ചുണ്ടേലപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷെന്നി ആന്റോ പനോക്കാരന്‍ , സുനില്‍ മുളങ്ങാട്ടുക്കര, സി.വി. ഷംസുദിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് അംഗങ്ങളായ അനു പനങ്കൂടന്‍, ഹേമലത സുകുമാരന്‍, സൈമണ്‍ നമ്പാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *