ദേശീയപാത പുതുക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ തിരിഞ്ഞുപോകുന്ന റോഡുകള്‍ എവിടേക്ക് എന്നറിയാന്‍ യാതൊരു ദിശാബോര്‍ഡുകളും ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു
ദേശീയ പാത പുതുക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ തിരിഞ്ഞുപോകുന്ന റോഡുകള്‍ എവിടേക്ക് എന്നറിയാന്‍ യാതൊരു ദിശാബോര്‍ഡുകളും ഇല്ലാത്തത് യാത്രക്കാരെ വലക്കുകയാണ്. നിയോജക മണ്ഡലത്തിലെ ആസ്ഥാനമായിട്ടും ദേശീയ പാത അധികൃതര്‍ കൃത്യമായ ദിശാബോര്‍ഡുകള്‍ പുതുക്കാട് സ്ഥാപിക്കാത്തതാണ് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. മുപ്ലിയം റോഡ്, കാഞ്ഞൂര്‍ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ബസാര്‍ റോഡ് എന്നിവയാണ് പുതുക്കാട് ഹൈവേ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞുപോകുന്ന പ്രധാനപ്പെട്ട റോഡുകള്‍. പുതുക്കാട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞുപോകുന്ന, പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍, താലൂക്ക് ആശുപത്രി,പാഴായി, ആറാട്ടുപുഴ, ചേര്‍പ്പ്, …