എച്ചിപ്പാറയില്‍ വയോധികന് നേരെ കാട്ടാനയുടെ പരാക്രമം
ജീവന് രക്ഷിക്കാനായത് തലനാരിഴയ്ക്ക്. എച്ചിപ്പാറ പാലിശ്ശേരി 78 വയസുള്ള അലവിക്കാണ് പരുക്കേറ്റത്. തുമ്പികൈകൊണ്ടുള്ള ആക്രമണത്തില്‍ വയോധികന്റെ തോളിന് പരുക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടയില്‍ വയോധികന് കുറുമാലി പുഴയില്‍ വീണു. തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ടാപ്പിങിനിടെ കാട്ടാനയുടെയും കുട്ടിയാനയുടെയും മുന്പില് പെടുകയായിരുന്നു അലവി. വയോധികനെ വേലൂപാടം സെന്റ് ജോസഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് …
എച്ചിപ്പാറയില്‍ വയോധികന് നേരെ കാട്ടാനയുടെ പരാക്രമം Read More »