റോഡിലെ കുഴികളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി കുഴിയിലെ മണ്ണും റോഡിന്റെ സൈഡിലെ മണ്ണും നീക്കം ചെയ്തിരുന്നു. കുഴിയുടെ ആഴം വര്‍ദ്ധിക്കുകയും പിന്നീട് മഴയും പെയ്തത് മൂലം കുഴിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതു മൂലം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദുരിതമായി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുരേഷ് ചെമ്മനാടന്‍ പരാതി നല്‍കി.
വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം വെട്ടിങ്ങ പാടം പഞ്ചായത്ത് റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു
