വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് ക്യാമ്പയിനിന്റെ ഭാഗമായി നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പൊതുയിടങ്ങളില്‍ മെഗാ ശുചീകരണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. തലോര്‍ ദീപ്തി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ഭ്രമനു, മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, ആശാ, അങ്കണവാടി, കുടുംബശ്രീ, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, ഗ്രാമപഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍, ബഹുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മണലി മുതല്‍ തലോര്‍ ബൈപാസ് വരെ ഒന്നര കിലോമീറ്റര്‍ റോഡ് ശുചീകരിച്ചു. അവിടെ നിന്നും കിട്ടിയ മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന കൈമാറും.
നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പൊതുയിടങ്ങളില്‍ മെഗാ ശുചീകരണം നടത്തി
