ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിന് കീഴിലുള്ള പാലപ്പിള്ളിയില്‍ പുതിയ ആര്‍ ആര്‍ ടി രൂപീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മനുഷ്യ വന്യജീവി സംഘര്‍ഷം ഏറെ കൂടുതലുള്ള പ്രദേശമാണ് പാലപ്പിള്ളി. രണ്ടു വര്‍ഷത്തിനിടയില്‍ 6 മനുഷ്യജീവനുകളാണ് ഈ മേഖലയില്‍ നഷ്ടപ്പെട്ടത്. അടിക്കടിയുള്ള മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആര്‍.ആര്‍.ടി. അനുവദിക്കണമെന്ന് കെ..കെ. രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് െ്രെഡവര്‍ എന്നിവരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി, തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ആണ് മറ്റു പുതുതായി രൂപീകരിക്കുന്ന ആര്‍ആര്‍ടികള്‍.
പാലപ്പിള്ളിയില്‍ പുതിയ ആര്‍ ആര്‍ ടി രൂപീകരിക്കും
