nctv news pudukkad

nctv news logo
nctv news logo

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

kodakara block panchayath

കൊടകര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പ്രോഗ്രാം റിസോഴ്‌സ് സെന്റര്‍ സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വേണ്ടിയാണ് ആന്ധ്രാപ്രദേശ് പഞ്ചായത്ത് രാജ് കമ്മീഷണറേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയത്. സ്‌റ്റേറ്റ് ആര്‍.ജി.എസ്.എ. പ്രോഗ്രാം മാനേജര്‍ വിനോദ്കുമാര്‍ നൂലൂ. സ്‌റ്റേറ്റ് ആര്‍.ജി.എസ്.എ. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീനാഥ് നൈനി, കൃഷ്ണ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. ഹരി ബാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍. കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുറമെ ഘടകസ്ഥാപനങ്ങളും സന്ദര്‍ശിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഷീ വര്‍ക്ക് സ്‌പേയ്‌സ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംഘത്തിന് വിശദീകരിച്ചു നല്‍കി. കൂടാതെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും സംഘം സന്ദര്‍ശിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *